കോഴിക്കോട്: ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് ബിഎസ്എന്‍എല്‍ കാഷ്വല്‍ മസ്ദൂര്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. പ്രശാന്ത് ആവശ്യപ്പെട്ടു. തീരുമാനമായില്ലെങ്കില്‍ ഫെബ്രുവരി 15 മുതല്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തിലധികമായി ശമ്പളം ലഭിച്ചിട്ട്. കരാറുകാരും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ഏകദേശം ഏഴായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 20 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ഇവരെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ വിദഗ്ധ ജോലികള്‍ ചെയ്യിക്കുന്നത്. ലക്ഷങ്ങള്‍ ശമ്പളംപറ്റുന്ന ഉദ്യോഗസ്ഥര്‍ തുച്ഛമായ ശമ്പളത്തിനാണ് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും പലതും കാറ്റില്‍പറത്തുകയാണ്. തൊഴിലാളികളോടുള്ള ഈ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വാസുദേവന്‍ വയനാട്, വൈസ് പ്രസിഡന്റ് മുരുകന് തൃശൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: