തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം. കള്ളിക്കാട് അരുവികുഴില്‍ ബിജെപി മേഖല പ്രസിഡന്റ് ദീപു, ഷിജു എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരുടെയും വീടുകളുടെ ജനലിന്റെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് സ്ഥലം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ആക്രമണം നടന്നത്. പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: