പാട്ന: ബീഹാറില്‍ സ്കൂള്‍ വൃത്തിയാക്കാത്തതിന് പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. വൈശാലി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലുള്ള 16 വിദ്യാര്‍ത്ഥികളെയാണ് ക്ലാസും പരിസര പ്രദേശങ്ങളും വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ച് അവശരാക്കിയത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂള്‍ വൃത്തിയാക്കാനുള്ള ചുമതല അവിടുത്തെ വിദ്യാര്‍ഥികള്‍ക്കാണ് പ്രിന്‍സിപ്പല്‍ നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സ്കൂള്‍ അടിച്ചുവാരാന്‍ നിയോഗിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ അതിന് തയ്യാറായില്ല.
ഇതില്‍ പ്രകോപിതനായ പ്രിന്‍സിപ്പല്‍ രാജേഷ്കുമാര്‍ 16 വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവശരായ വിദ്യാര്‍ത്ഥികളെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്കൂളിലെ മറ്റ് കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: