ന്യൂദല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെട്ടുവെന്ന രാഹുലിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍.
പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്ന ആരോപണം അസംബന്ധം. റാഫേല്‍ വില നിര്‍ണ്ണയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല. താന്‍ കുറിപ്പ് നല്‍കിയത് ഗ്യാരന്റിയുടെ കാര്യത്തില്‍ മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍കുമാറിന്റെ സംഭാഷണം പുറത്തുവിട്ടു. ശബ്ദരേഖ പുറത്തുവിടുന്നത് രാജ്യതാത്പര്യം മുന്‍ നിര്‍ത്തിയെന്നും മോഹന്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: