തേജസ്വി യാദവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Friday 8 February 2019 2:12 pm IST

ന്യൂദല്‍ഹി : ആര്‍ജെഡി നേതാവ് തേജസ്വി യാദവ് താമസിച്ചിരുന്ന ബംഗ്ലാവ് ഒഴിയണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എന്തിനാണ് ഈ ഹര്‍ജിയെന്ന് ആരാഞ്ഞ കോടതി ഹര്‍ജി തള്ളുകയായിരുന്നു. 

കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന്ചൂണ്ടിക്കാട്ടി 50,000 രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. 

ആര്‍ജെഡി- ജെഡിയു മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തേജസ്വിയാദവിന് സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചത്. ജെഡിയു നേതാവ് നിതീഷ് കുമാര്‍ പിന്നീട് ബിജെപിക്ക് ഒപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചതോടെ തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. ഇതോടെയാണ് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. 

ഇതിനെ ചോദ്യം ചെയ്ത് തേജസ്വി പാട്‌ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിയതോടെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.