കൊച്ചി : കൊച്ചി പനമ്പിള്ളി നഗറിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവെപ്പുണ്ടായ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റാണ് ഇതുസബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി. ചെറിയാനാണ് അന്വേഷണച്ചുമതല. അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന പേലീസ് ക്രൈംബ്രാഞ്ചിന് കേസ് ഫയലുകള്‍ കൈ.മാറിയിരിക്കുന്നത്.
അതേസമയം ആഫ്രിക്കയിലെ സെനഗലില്‍ നിന്ന് ഇന്റര്‍പോളിന്റെ പിടിയിലായ രവി പൂജാരിയെ ചോദ്യം ചെയ്യുന്നതിനായി ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: