തൃശൂര്‍ : ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് എന്ന ആന ഇടഞ്ഞോടി ഒരാളെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്.
ഉത്സവം നടക്കുന്നതിനിടയ്ക്ക് പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. അതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന ബാബുവിനെ ചവിട്ടികൊല്ലുകയായിരുന്നു. ആനയിടഞ്ഞതോടെ പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിനിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: