ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടിത്തം : 10 മരണം

Friday 8 February 2019 5:27 pm IST

സാവോപോളോ :  ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഉറുബൂസ് നെസ്റ്റ് ട്രെയിനിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 10 ഫുട്‌ബോള്‍ താരങ്ങള്‍ മരിച്ചു.

ട്രെയിനിങ് സെന്ററില്‍ ബ്രസീലിലെ വലിയ ക്ലബ്ബുകളിലൊന്നായ ഫ്‌ളെമെങ്ങോയുടെ യൂത്ത് ടീം താമസിച്ചിരുന്ന ഡോര്‍മിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. 

അപകടത്തില്‍ ആരൊക്കെയാണ് മരണപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള യുവതാരങ്ങളാണ് ഡോര്‍മിറ്ററിയില്‍ താമസിച്ചതെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനാപകടത്തില്‍ എമിലാനോ സല മരിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഫുട്‌ബോളില്‍ ലോകത്ത് നിന്നും വീണ്ടും ദുരന്ത വാര്‍ത്ത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.