ചരിത്രം കുറിച്ച് രോഹിത്

Saturday 9 February 2019 4:10 am IST

ഓക്‌ലന്‍ഡ്: ഇന്ത്യയുടെ പകരക്കാരന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ രാജ്യാന്തര ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനായി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറി കുറിച്ചതോടെയാണ് ഈ മുംബൈ ബാറ്റ്‌സ്മാന്‍ ലോകത്തിന്റെ നെറുകയിലെത്തിയത്.

ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പിന്നിലാക്കിയാണ് ശര്‍മ ഒന്നാം സ്ഥാനത്ത് എത്തിയത്. ഗുപ്ടിലിനെ മറികടക്കാന്‍ 35 റണ്‍സ് വേണ്ടിയിരുന്ന രോഹിത് 50 റണ്‍സ് അടിച്ചെടുത്തു. ഇതോടെ 2288 റണ്‍സുമായി ഒന്നാം സ്ഥാനത്തെത്തി. 2272 റണ്‍സുളള് ഗുപ്റ്റിലാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ ഷോയബ് മാലിക്ക് 2245 റണ്‍സുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.ട്വന്റി 20 യില്‍ സിക്‌സറുകളുടെ സെഞ്ചുറിയടിച്ച ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് രോഹിത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയിലും കിവീസിന്റെ ഗുപ്റ്റിലുമാണ് ട്വന്റി 20 യില്‍ നൂറ്് സികസ്‌റുകള്‍ അടിച്ച മറ്റ് ബാറ്റ്‌സ്മാന്മാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.