കൊല്ലം: ദേശീയത നേരിടുന്ന വെല്ലുവിളികളെ അദ്ധ്യാപക സമൂഹം ജാഗ്രതയോടെ നോക്കിക്കാണണമെന്ന് എബിആര്‍എസ്എം അഖില ഭാരതീയ സംഘടനാ സെക്രട്ടറി മഹേന്ദ്രകപൂര്‍. കൊല്ലത്ത് നടക്കുന്ന ദേശിയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയെ ദേശീയകാഴ്ചപ്പാടോടെ ഉയര്‍ത്തേണ്ടത് വലിയ ദൗത്യമാണ്. അതിനായി എല്ലാ നിലയിലും അധ്യാപകര്‍ സജ്ജരാകണം. അധ്യാപക പരിഷത്ത് പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഈ ചരിത്ര നിയോഗവുമായാണ് മുന്നേറുന്നത്.
പ്രതിസന്ധികളില്‍ തളരത്ത പാരമ്പര്യമാണ് ഭാരതത്തിന്റേത്. ഇത് ഗുരുപരമ്പരകളില്‍ നിന്നും നമുക്ക് ലഭിച്ചതാണ്. നമ്മുടെ അസ്തിത്വം തന്നെ ഇതില്‍ അധിഷ്ഠിതമാണ്. ഈ പാരമ്പര്യത്ത തകര്‍ക്കാനാണ് സംഘടിത നീക്കം നടക്കുന്നത്. മുഴുവന്‍ സമൂഹവും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇതര യൂണിയനുകള്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാത്രം പ്രയത്നിക്കുമ്പോള്‍ പുതുതലമുറയെ നന്മയിലേക്ക് നയിക്കുന്ന വലിയകര്ത്തവ്യമാണ് അധ്യാപക പരിഷത്ത് ഏറ്റെടുത്തിട്ടുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, ഭാരവാഹികളായ പി. ചന്ദ്രഹാസ, കെ. രാവതി, എന്‍. ശിവദാസ്, അശോക് ബാഡൂര്‍, എന്‍. സത്യഭാമ, സി.വി. രാജീവന്, പി.വി. ശ്രീകലേശന്‍, എ. ബാലകൃഷ്മന്‍, കെ.എസ്. ജയച്ചന്ദ്രന്, ടി.ജെ. ഹരികുമാര്‍ മുതലായവര്‍ പങ്കെടുത്തു. സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന് രാവിലെ 9.45ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് അദ്ധ്യാപകറാലി നടക്കും. പൊതുസമ്മേളനം അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: