ഹോളീവുഡ് നടന്‍ ആല്‍ബര്‍ട് ഫിന്നി വിടവാങ്ങി

Saturday 9 February 2019 11:36 am IST

ലണ്ടന്‍: ഷേക്‌സ്പിയര്‍ നാടകങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി (82) അന്തരിച്ചു. റോയല്‍ മാസ്ഡെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2011 മുതല്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 

അറുപതോളം ഹോളീവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ആല്‍ബര്‍ട്ട് ഫിന്നി ഗോള്‍ഡണ്‍ ഗ്ലോബ്, എമ്മി പുരസ്‌കാര ജേതാവാണ്. 1960 ല്‍ ദ എന്റര്‍ടെയ്നര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തിന് തുടക്കമിടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.