ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയ പണംഇടപാട് കേസില്‍ മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇഡിയുടെ ദല്‍ഹി ഓഫീസില്‍ വച്ച് അഞ്ച് മണിക്കൂറോളമാണ് ചിദംബരത്തെ ചോദ്യം ചെയ്തത്. ഇതിനു മുമ്പും ഐഎന്‍എക്സ് മീഡിയകേസില്‍ ചിദംബരത്തെ ചോദ്യം ചെയ്തിട്ടുണ്ട്.
കേസില്‍ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരവും പ്രതിയാണ്. കാര്‍ത്തിയേയും പലതവണ ചോദ്യം ചെയ്യുകയും ഇയാള്‍ക്ക് വിദേശത്തും ഇന്ത്യയിലുമായുള്ള 54 കോടി രൂപയുടെ സ്വത്ത് അന്വേഷണ വിധേയമായി ഇഡി കണ്ടുകെട്ടിയിട്ടുമുണ്ട്.
2007ല്‍ യുപിഎ മന്ത്രിസഭയില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ഐഎന്‍എക്സ് മീഡിയയ്ക്ക് വഴിവിട്ട സഹായം ചെയ്തതെന്നാണ കേസ്. നിയമ വരുദ്ധമായി വിദേശനിക്ഷേപ പ്രമോഷന് ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കുന്നതി കാര്‍ത്തി ഐഎന്‍എക്സ് മീഡിയയില്‍ നിന്നും പണം കൈപ്പറ്റിയെന്നതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: