എസ്ബിഐ ഭവന വായ്പാ പലിശ നിരക്ക് കുറച്ചു

Saturday 9 February 2019 1:51 pm IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 30 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. 

നിലവില്‍ 5 ബേസിസ് പോയ്ന്റ് ആണ് പലിശ നിരക്ക് കുറച്ചത്. കഴിഞ്ഞ ദിവസം ആര്‍ബിഐ റിപ്പോ നിരക്ക് 6.25 ശതമാനമാക്കി കുറച്ചിരുന്നു. മുമ്പ് റിപ്പോ നിരക്ക് 6.50 ശതമാനമായിരുന്നു. 

ഓഗസ്റ്റ് 2017 ന് ശേഷം ഇതാദ്യമായാണ് ഇന്നലെ ആര്‍ബിഐ റിപ്പോ നിരക്ക് 6.25 ശതമാനം ആകുന്നത്. ഇതിനനുസരിച്ച് വാണിജ്യ ബാങ്കുകളും പലിശ നിരക്ക് കുറക്കണമെന്നാണ് ആര്‍ബിഐ ആവശ്യ്‌പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസും ബാങ്കുകളുമായി ഈ മാസം തന്നെ യോഗം ചേരുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.