ന്യൂദല്‍ഹി: ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേക്ക് പോയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിരിച്ചെത്തി. ജനുവരി പതിമൂന്നിനാണ് അദ്ദേഹം പോയത്. ജെയ്റ്റ്ലിയുടെ അഭാവത്തില്‍ പീയുഷ് ഗോയലാണ് കഴിഞ്ഞ ആഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്.
ഇത് രണ്ടാം വട്ടമാണ് ജെയ്റ്റ്ലിയുടെ അഭാവത്തില്‍ ഗോയല്‍ ബജറ്റ് അവരിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നപ്പോഴും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പല വിഷയങ്ങളിലും സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: