ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചു

Saturday 9 February 2019 7:27 pm IST

ഹൈദരാബാദ്: ഹെര്‍ണിയക്കുള്ള  ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച്് ഡോക്ടര്‍. നൈസാം ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ പ്രൊഫസര്‍ ബീരപ്പയും സംഘവുമാണ് കത്രിക മറന്നുവെച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സംഭവം. മഹേശ്വരി ചൗധരി എന്ന യുവതിക്ക് വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്തു. നവംബര്‍ 12ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഈ മാസം ഏഴിന് വയറുവേദന കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തി. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്. ഇപ്പോള്‍ യുവതിക്ക് കത്രിക എടുത്ത്് മാറ്റാനുള്ള ശസ്ത്രക്രിയ ചെയ്യുകയാണ്. യുവതിയുടെ ബന്ധുക്കള്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.