ഗുരുക്കന്മാരെ ആദരിക്കാത്ത സമൂഹം അപരിഷ്‌കൃതം: സി.വി. ആനന്ദ ബോസ്

Sunday 10 February 2019 6:00 am IST

കൊല്ലം: തലമുറകള്‍ക്ക് അക്ഷര ജ്ഞാനം പകര്‍ന്ന് കൊടുക്കുന്ന ഗുരുക്കന്മാരെ ആദരിക്കാത്ത സമൂഹം അപരിഷ്‌കൃതമാണെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ്. കൊല്ലത്ത് എന്‍ടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപനദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. അവരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നത് ഒരു ഭരണാധികാരികള്‍ക്കും യോജിച്ചതല്ല. 

ആദര്‍ശാത്മകമായ ഒരു ജീവിതം പടുത്തുയര്‍ത്താനായുള്ള അറിവുകളും തിരിച്ചറിവുകളും പുതിയ തലമുറകളിലേക്ക് ഉറപ്പിക്കേണ്ടത് അദ്ധ്യാപക സമൂഹത്തിന്റെ പ്രതിബദ്ധതയാകണം. 

ദേശീയത ഉള്‍കൊള്ളുന്ന ഒരു സംസ്‌കാരം ജീവിത ശൈലിയാക്കാന്‍ തലമുറകളെ പരിശീലിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. രാജന്‍ കരൂര്‍, പി സുനില്‍കുമാര്‍, ടി.ജെ. ഹരികുമാര്‍, സംസ്ഥാന ഭാരവാഹികളായ പി.എസ്. ഗോപകുമാര്‍, സി. രാജീവന്‍, എം. ശിവദാസ്, സി. സത്യഭാമ, കെ. രേവതി, ഇ. ചന്ദ്രഹാസ, ശ്രീരംഗം ശംഭു, പി.വി ശ്രീകലേശന്‍, കെ.എസ്. ജയന്‍ എന്നിവര്‍ പങ്കെടുത്തു. 

തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ:ജി. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 

സമ്മേളനം കുറിച്ച് അധ്യാപക റാലിയും പൊതുസമ്മേളനവും നടന്നു. സമ്മേളനം അലിഅക്ബര്‍ ഉദ്ഘാടനം ചെയ്തു. വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികള്‍

എന്‍ടിയു സംസ്ഥാന പ്രസിഡന്റായി സി.സദാനന്ദന്‍ മാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി ടി. അനൂപ്കുമാറിനെയും തെരഞ്ഞെടുത്തു.  വി. ഉണ്ണികൃഷ്ണന്‍, കെ.എസ്. ജയചന്ദ്രന്‍, പി.വി. ശ്രീകലേശന്‍ (ഉപാദ്ധ്യക്ഷന്‍മാര്‍), ആര്‍. ജിഗി, സി. സത്യഭാമ, വെങ്കപ്പഷെട്ടി, പി.എസ്. ഗോപകുമാര്‍ (സെക്രട്ടറിമാര്‍), സി.വി. രാജീവ് (ട്രഷറര്‍), വിവിധ വിഭാഗം കണ്‍വീനര്‍മാരായി എം. ശങ്കര്‍, എം.ടി. സുരേഷ്, ജി.എസ്. ബൈജു, സ്മിത, സി.ഐ. ശങ്കരന്‍, വിവേകാനന്ദന്‍, ടി.ജെ. ഹരികുമാര്‍, ശ്യാംലാല്‍, ബിധു .ബി, സതീഷ്ചന്ദ്രന്‍, അജിത്കുമാര്‍, ശ്രീകല, വേണു.ആര്‍, സുനില്‍, ദേവദാസ്, മണി, വിഘ്‌നേശ്വരന്‍, പ്രഭാകരന്‍നായര്‍, പ്രസന്നകുമാരി, പി.പി. പ്രവീണ്‍, മനോജ്കുമാര്‍, സി. മനോജ് (ഓഫീസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.