വിഷമദ്യ ദുരന്തം ; മരണം 70 ആയി

Saturday 9 February 2019 8:31 pm IST

മീററ്റ്: ഉത്തര്‍പ്രദേശിലെ ഷഹരന്‍പൂരിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുമുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. യുപിയിലെ നംഗല്‍, ഗാഗല്‍ഹേരി, ദേവബന്ദ്  എന്നിവിടങ്ങളിലായി 18 പേരും, മീററ്റിലെ ആശുപത്രിയില്‍ 16 പേരും മരിച്ചു. 11 പേര്‍ ചികിത്സയിലാണ്. 

മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നംഗല്‍, ഗാഗല്‍ഹേരി എന്നിവിടങ്ങളില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോയവരാണ് ദുരന്തത്തിനിരയായത്. ഹരിദ്വാറില്‍ നിന്നാണ് ഇവര്‍ മദ്യം കുടിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.