ലണ്ടന്‍: പോള്‍ പോഗ്ബയുടെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. പ്രീമിയര്‍ ലീഗില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഫുല്‍ഹാമിനെ പരാജയപ്പെടുത്തി. 14, 65 മിനിറ്റുകളിലാണ് പോഗ്ബ സ്കോര്‍ ചെയ്തത്. മാര്‍ഷ്യലാണ് മറ്റൊരു ഗോള്‍ നേടിയത്.
ഈ വിജയത്തോടെ 26 മത്സരങ്ങളില്‍ 51 പോയിന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ചെല്‍സി 50 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: