കൃഷ്ണഗിരി (വയനാട്്): പ്രിയങ്ക് കിര്‍ത്ത് പഞ്ചലിന്റെ ഇരട്ട സെഞ്ചുറിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കെ.എസ്.ഭരതിന്റെ സെഞ്ചുറിയും ഇന്ത്യ എ യ്ക്ക് ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മത്സത്തില്‍ ലീഡ് നേടിക്കൊടുത്തു. ലയണ്‍സിന്റെ 340 റണ്‍സിന് മറുപടിയായി ഇന്ത്യ എ ആറു വിക്കറ്റിന് 540 റണ്‍സ് നേടി ഒന്നാം ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തതോടെ 200 റണ്‍സ് ലീഡ് ലഭിച്ചു. പഞ്ചല്‍ 206 റണ്‍സും ഭരത്് 142 റണ്‍സും നേടി.
രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ ലയണ്‍സ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇരുപത് റണ്‍സിലെത്തി നില്‍ക്കുകയാണ്. ആദ്യ ഇന്നിങ്ങ്സിലെ കുടിശിക തീര്‍ക്കാന്‍ ഇനി 180 റണ്‍സ് കൂടി വേണം. പത്ത് വിക്കറ്റും കൈവശമുണ്ട്.
നേരത്തെ ഒന്നിന് 219 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് തുടങ്ങിയ ഇന്ത്യ എയ്്ക്ക്് പഞ്ചലും ഭരതും ചേര്‍ന്നാണ് മികച്ച സ്കോര്‍ നേടിക്കൊടുത്തത്്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 196 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം 89 റണ്‍സുമായി പുറത്താകാതെ നിന്ന പഞ്ചല്‍ ഇരട്ട സെഞ്ചുറി കുറിച്ചാണ് മടങ്ങിയത്. 313 പന്തില്‍ 26 ഫോറും മൂന്ന്് സിക്സറും ഉള്‍പ്പെടെ 206 റണ്‍സ് നേടി. അടിച്ചുതകര്‍ത്ത ഭരത് 139 പന്തില്‍ 142 റണ്‍സ് എടുത്തു. പതിനൊന്ന് ഫോറുള്പ്പെട്ട ഇന്നിങ്ങ്സ്്. കേരളാ താരം ജലജ് സക്സേന 28 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: