ലാപ്‌ടോപ്പിനകത്തുവെച്ച് കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണ്ണം പിടിച്ചു

Sunday 10 February 2019 11:08 am IST

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ലാപ്ടോപ്പിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണവുമായി കാസര്‍ഗോട് സ്വദേശി പിടിയില്‍. ആലംപാടി സ്വദേശി ഹാരിസ് അഹമ്മദാണ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്. 

85 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ലാപ്ടോപ്പിന്റെ ബാറ്ററി അഴിച്ചുമാറ്റി അവിടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായിയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയതായിരുന്നു ഹാരിസ്. ബാഗേജിലാണ് ലാപ്‌ടോപ്പ് സൂക്ഷിച്ചിരുന്നത്. 22 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇയാള്‍ പലവട്ടം ദുബൈയിലേക്ക് യാത്ര ചെയ്തിട്ടുള്ളതായി പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.