കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു. കൃഷ്ണഗഞ്ച് എംഎല്‍എ സത്യജിത്ത് ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സരസ്വതി പൂജയ്ക്കിടെ വേദിയില്‍ നിന്നും ഇറങ്ങുന്നതിനിടെ അക്രമികള്‍ സത്യജിത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഉടന്‍ രക്ഷപ്പെട്ടു. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയാണ്.
വെടിയേറ്റ എംഎല്‍എയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: