മുംബൈ: അഭിമന്യു എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ബോളിവുഡ് താരം മഹേഷ് ആനന്ദിനെ (57) മരിച്ച നിലയില്‍ കണ്ടെത്തി. അന്ധേരിയിലെ വീട്ടില്‍ അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. മരണകാരണം വ്യക്തമല്ല. ഭാര്യ മോസ്കോയിലായതിനാല് തനിച്ചായിരുന്നു താമസം.
തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു മഹേഷ്. അമിതാഭ് ബച്ചന്, സഞ്ജയ് ദത്ത്, ഗോവിന്ദ തുടങ്ങിയ താരങ്ങളുടെ നിരവധി ചിത്രങ്ങളില്‍ ഇദ്ദേഹം വേഷമിട്ടു. ഷെഹന്‍ഷാ, മജ്ബൂര്, സ്വര്‍ഗ്, താനേദാര്‍, ഗുംരാഹ്, ഖുദ്ദാര്‍, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഗോവിന്ദ നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രംഗീലരാജയാണ് അവസാനം അഭിനയിച്ച ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: