തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷ സാധ്യതയില്ലെന്ന് ടിഎംസി എംഎല്‍എ

Sunday 10 February 2019 1:25 pm IST

കൊല്‍ക്കത്ത : അടുത്തിടെ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍. 

ലോക്‌സഭാ ഭൂരിപക്ഷത്തിനുള്ള 272 സീറ്റുകള്‍ പ്രതിപക്ഷത്തിന് ലഭിക്കണമെങ്കില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കണം. അല്ലാത്ത പക്ഷം ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത  കുറവാണെന്നും ഡെറിക് തുറന്ന് സമ്മതിച്ചു. 

അതേസമയം പ്രതിപക്ഷത്തിന് സീറ്റുകള്‍ നേടാന്‍ സഹായിക്കുന്ന വിഷയങ്ങള്‍ അജണ്ടയാക്കാന്‍ പ്രതിപക്ഷം ശ്രദ്ധിക്കണമെന്നും ഡെറിക് കൂട്ടിച്ചേര്‍ത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.