ഗോവിന്ദാപുരം : ജാതിവിവേചനത്തിന്റെ പേരില്‍ ദുരിതമനുഭവിച്ച വീരന് കാളിയമ്മ ദമ്പതികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ച് സുരേഷ് ഗോപി എംപി. പറഞ്ഞ പ്രകാരം പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയിലാണ് എംപി വീട് നിര്‍മിച്ചു നല്‍കിത്.
ഒന്നര വര്‍ഷം മുമ്പ് ഗോവിന്ദാപുരത്ത് ജാതി, രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ വലിയ പ്രിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനായി എത്തിയപ്പോഴാണ് വീടു നിര്‍മിച്ച് നല്‍കാമെന്ന് സുരേഷ് ഗോപി ഇവര്‍ക്ക് വാഗ്ദാനം നല്‍കിയത്.
രണ്ടു മുറിയും ഹാളും അടുക്കളയും ചേര്‍ന്നതാണ് വീടാണ് സുരേഷ് ഗോപി നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ തോക്കാല്‍ അദ്ദേഹം തന്നെ വീരനും കാളിയമ്മയ്ക്കും കൈമാറി. അതേസമയം കോളനിയിലെ ഒരു കുടുംബത്തിനു കൂടി വീടു വച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി നേതാക്കളും താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: