ഹാമില്ട്ടണ്: ഹാമില്ട്ടണ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് 4 റണ്‍സിന്റെ തോല്‍വി. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിലാണ് ഇന്ത്യയുടെ തോല്‍വി. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
വിജയ് ശങ്കര്‍ 28 പന്തില്‍ 43 റണ്‍സ് എടുത്തു. രണ്ട് സിക്സും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെട്ടതായിരുന്നു ശങ്കറിന്റെ ഇന്നിംഗ്സ്. 16 പന്തില്‍ നിന്നും 33 റണ്‍സുമായി പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക് അവസാനം വരെ പൊരുതിയെങ്കിലും ജയിക്കാനായില്ല. ഋഷഭ് പന്ത് 12 പന്തില്‍ നിന്ന് 28 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. കോളിന് മന്റോ 40 പന്തില്‍ 72 റണ്‍സ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: