തൃണമൂല്‍ എംഎല്‍എയുടെ കൊല: മുകുള്‍ റോയ്‌യെ പ്രതി ചേര്‍ത്തു

Sunday 10 February 2019 9:21 pm IST

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകക്കേസ് മമത ബാനര്‍ജി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നതായി ആരോപണം.  തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍ എംപി കൂടിയായ മുകുള്‍ റോയ്‌യെ പോലീസ് പ്രതിചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെയാണ് മുകുള്‍ റോയിക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

ശനിയാഴ്ച രാത്രിയാണ്  തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ജയ്പാല്‍ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. 

ശാരദ ചിട്ടി തട്ടിപ്പു കേസില്‍ കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ച് സുപ്രീംകോടതിയില്‍ തിരിച്ചടിയേറ്റതിന്റെ ജാള്യത മറയ്ക്കാനാണ് മുകുള്‍ റോയ്‌ക്കെതിരായ നീക്കമെന്നും സംശയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.