വാക്കുകളില്‍ നിന്നറിയാം രാഹുലിന്റെ മാനസികാവസ്ഥ: സ്മൃതി ഇറാനി

Sunday 10 February 2019 9:34 pm IST
വിമാനാപകടത്തില്‍ പൈലറ്റ് മരിച്ചാല്‍ കുടുംബത്തിന് പണം നല്‍കുമെന്ന് പറയുന്നതില്‍ നിന്ന് അദ്ദേഹം ജീവന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നു വേണം മനസ്സിലാക്കാന്‍.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ വാക്കുകളില്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥ വ്യക്തമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാരുടെ കുടുംബത്തിനായി 30,000 കോടി രൂപ നല്‍കുമന്ന് രാഹുല്‍ പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു സമൃതി.

സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന രാഹുലിനെ പോലെയൊരാള്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. വിമാനാപകടത്തില്‍ പൈലറ്റ് മരിച്ചാല്‍ കുടുംബത്തിന് പണം നല്‍കുമെന്ന് പറയുന്നതില്‍ നിന്ന് അദ്ദേഹം ജീവന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നു വേണം മനസ്സിലാക്കാന്‍. രാഷ്ട്രീയത്തിനപ്പുറം ഇതിന് മാനുഷികമായ ഒരു തലമുണ്ട്, സ്മൃതി പറഞ്ഞു.

റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് നല്‍കിയ തുക തിരിച്ചു പിടിച്ച് വ്യോമസേനയിലെ പൈലറ്റുമാരുടെ കുടുംബത്തിനായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.