ഭീകരസംഘടനയില്‍ ചേരാന്‍ പോയ അമേരിക്കന്‍ പൗരന്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

Sunday 10 February 2019 9:40 pm IST

ന്യൂയോര്‍ക്ക്: ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ ചേരാന്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍. ഇരുപത്തൊമ്പതുകാരന്‍ ജീസസ് വില്‍ഫ്രഡോ എന്‍കാര്‍ണസിയോണാണ് യുഎസിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ പിടിയിലായത്.

ഓണ്‍ലൈനിലുടെ ഇയാള്‍ സംഘടനയില്‍ അംഗമാകാന്‍ ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷന്‍ പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണ സമയത്ത് പാക്കിസ്ഥാനിലെ ഭീകരസംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇയാള്‍ പറഞ്ഞിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെത്തി ഭീകരസംഘടനയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 

സീവെല്‍ എന്ന ഏജന്റാണ് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്ത് പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്നത്. സഹയാത്രികരുടെ ഫോണ്‍നമ്പറും ഇവര്‍ക്ക് കൈമാറും. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ലഷ്‌കറിനെ ആഗോള ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.