കൊച്ചി: സഹകാര്‍ ഭാരതി സംസ്ഥാന ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. ടിഡി റോഡിലെ ലക്ഷ്മീ ഭായ് ടവറിലാണ് ഓഫീസ്. സഹകാര്‍ ഭാരതി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉദയ് ജോഷി ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയില്‍ സഹകാര്‍ഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ശക്തമാണ്. സഹകാര്‍ ഭാരതിക്ക് മുന്‍പില്ലാത്ത വിധം പ്രസക്തിയും സ്വീകാര്യതയും വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് അനുഗ്രഹ പ്രഭാഷണം നടത്തി.
സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന് അദ്ധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹകാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്പോര്‍, ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന് നമ്പ്യാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ആര്. കണ്ണന്, കൈലാസ് മണി, എം. മോഹന്‍, എസ്.ബി. ജയരാജ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: