രേണു രാജിനെ അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ കേസ്

Monday 11 February 2019 1:29 pm IST
പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കളക്ടര്‍ക്ക് അധികാരമില്ലെന്നു പറഞ്ഞ് എംഎല്‍എ രേണു രാജിനെ അവഹേളിക്കുകയായിരുന്നു.

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ കേസ്. സംസ്ഥാന വനിതാ കമ്മീഷന്‍ എംഎല്‍എയ്‌ക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെയാണ് എസ്. രാജേന്ദ്രന്‍ എംഎല്‍എ തടയുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്തത്. പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കളക്ടര്‍ക്ക് അധികാരമില്ലെന്നു പറഞ്ഞ് എംഎല്‍എ രേണു രാജിനെ അവഹേളിക്കുകയായിരുന്നു. 

അവള്‍ ഇതെല്ലാം വായിച്ച് പഠിക്കണ്ടേ, അവള് ബുദ്ധിയില്ലാത്തവള്... കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. എന്നിങ്ങനെ പോയി എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍. സംഭവത്തില്‍ ഒറ്റപ്പെട്ടതോടെ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു.

സബ് കളക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നും അവള്‍ എന്നത് അത്ര മോശം മലയാളം വാക്കല്ലെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം. തന്റെ സംസാരം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നെന്നും എംഎല്‍എ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.