നീതി നടപ്പിലാകട്ടെ, ഗൂഢാലോചനക്കാര്‍ ശിക്ഷിക്കപ്പെടണം: ജസ്റ്റിസ് കെമല്‍പാഷ

Monday 11 February 2019 3:23 pm IST
ജയരാജനെ 32-ാം പ്രതിയായും രാജേഷിനെ 33-ാം പ്രതിയായും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്

കൊച്ചി: ഷുക്കുര്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ നീതി നടപ്പിലാകട്ടെയെന്നും ഗുഢാലോചനക്കാരാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും ജസ്റ്റിസ് കെമല്‍പാഷ. കേസില്‍ പി ജയരാജിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സിബിഐക്ക് കേസ് വിട്ടത് ജസ്റ്റിസ് കെമല്‍പാഷയായിരുന്നു. ടി.വി രാജേഷിനെതിരെയും കേസുണ്ട്. കൊലക്ക് കാരണമായിട്ടുള്ള ഗൂഢാലോചനയ്ക്കാണ് കേസ്. ജയരാജനെ 32-ാം പ്രതിയായും രാജേഷിനെ 33-ാം പ്രതിയായും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ എറണാകുളം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

കഴിഞ്ഞ ആഴ്ച്ച വളരെ രഹസ്യമായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.