റയല്‍ രണ്ടാം സ്ഥാനത്ത്

Monday 11 February 2019 4:58 am IST

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ലാലിഗയില്‍ കിരീട സാധ്യത സജീവമാക്കി. നിര്‍ണായക പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ അത്‌ലക്കിക്കോയെ മറികടന്നത്. ഇതോടെ ഇരുപത്തിമൂന്ന് മത്സരങ്ങളില്‍ 45 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ സെപ്്തംബറിനുശേഷം ഇതാദ്യമായാണ് റയല്‍ രണ്ടാം സ്ഥാനത്ത്് തിരിച്ചെത്തുന്നത്്.

കസീമിറോ, സെര്‍ജിയോ റാമോസ്, ഗാരേത്ത് ബെയ്ല്‍ എന്നിവരുടെ ഗോളുകളിലാണ് റയല്‍ വിജയിച്ചത്. ലാലിഗയില്‍ അവരുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്്.

ഗ്രീസ്മാന്‍ ഓഫ് സൈഡാണെന്ന് ലൈന്‍ റഫറി വിധിച്ചതിനാല്‍ ആദ്യ ഗോള്‍ അനുവദിച്ചില്ല. പക്ഷെ വാര്‍ (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) ഗോള്‍ അനുവദിച്ചു. ഇടവേളയ്ക്ക് മുമ്പ് റയലിന് അനുകൂലമായി പെനാല്‍റ്റി അനുവദിക്കുന്നതിനും വാര്‍ ഉപയോഗിച്ചിരുന്നു. റാമോസ് പെനാല്‍റ്റി ഗോളാക്കുകയും ചെയ്തു.ഇടവേളയ്ക്ക് ശേഷം മുന്‍ റയല്‍ മാഡ്രിഡ് താരമായ അല്‍വാറോ മെറാട്ട അത്‌ലറ്റിക്കോക്കായി ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. വാറിന് തീരുമാനം വിട്ടെങ്കിലും ഗോള്‍ അനുവദിച്ചില്ല.

ലാലിഗയില്‍ ഏഴാം റൗണ്ടിനുശേഷം ഇതാദ്യമായാണ് റയല്‍ പോയിന്റ് നിലയില്‍ മുന്നില്‍ കയറുന്നത്. രണ്ടാം സ്ഥാനത്തുള്ള അവര്‍ ഒന്നാം സ്ഥാന്ക്കാരായ ബാഴ്‌സലോണയെക്കാള്‍ അഞ്ചു പോയിന്റ് പിന്നിലാണ്. ബാഴ്‌സലോണയ്ക്ക് 22 മത്സരങ്ങളില്‍ അമ്പത് പോയിന്റുണ്ട്.

റയലിനോട് തോറ്റ അത്‌ലക്കിക്കോ മാഡ്രിഡ് 23 മത്സരങ്ങളില്‍ 44 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.