ഇംഗ്ലണ്ട് ലയണ്‍സ്-ഇന്ത്യ എ ചതുര്‍ദിനം സമനിലയില്‍

Monday 11 February 2019 4:23 am IST

കൃഷ്ണഗിരി (വയനാട്): ഇംഗ്ലണ്ട് ലയണ്‍സ് - ഇന്ത്യ എ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് സമനിലയായി. ഒന്നാം ഇന്നിങ്ങ്‌സില്‍ 200 റണ്‍സ് ലീഡ് വഴങ്ങിയ ലയണ്‍സ് അവസാന ദിനത്തില്‍ അഞ്ചു വിക്കറ്റിന് 214 റണ്‍സിലെത്തിനില്‍ക്കെയാണ് മത്സരം സമനിലയാക്കാന്‍ തീരുമാനിച്ചത്്. സ്‌കോര്‍: ഇംഗ്ലണ്ട് ലയണ്‍സ്: 340, അഞ്ചിന് 214, ഇന്ത്യ എ ആറുവിക്കറ്റിന് 540 ഡിക്ലയേഡ്. 

മധ്യനിരക്കാരായ എസ്.ആര്‍. ഹെയ്ന്‍, പോപ്പ് എന്നിവര്‍ ചെറുത്ത് നിന്ന് അര്‍ധ സെഞ്ചുറി കുറിച്ചതോടെയാണ് മത്സരം സമനിലയിലേക്ക്് നീങ്ങിയത്. ഹെയ്ന്‍ 178 പന്തില്‍ ഏഴ് ബൗണ്ടറിയടക്കം 57 റണ്‍സ്് എടുത്തു. കേരള താരം ജലജ് സക്‌സേനയാണ് ഹെയ്‌നെ മടക്കിയത്. പോപ്പ് 122 പന്തില്‍ 63 റണ്‍സ് നേടി. പത്ത്്  പന്ത് അതിര്‍ത്തികടത്തി. മൂന്നാം വിക്കറ്റില്‍ പോപ്പും ഹെയ്‌നും 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ ബില്ലിങ്ങ്‌സ് അഞ്ചു റണ്‍സിന് പുറത്തായി. മുല്ലേനിയും (3), ജാക്ക്‌സും (13) പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ഹോഡന്‍ 20 റണ്‍സും ഡക്കറ്റ് മുപ്പത് റണ്‍സും നേടി. വിക്കറ്റ നഷ്ടം കൂടാതെ ഇരുപത് റണ്‍സെന്ന സ്‌കോറിനാണ് ലയണ്‍സ് ഇന്നലെ കളി തുടങ്ങിയത്.

ജലജ് സക്‌സേന 25 ഓവറില്‍ 41 റണ്‍സിന് രണ്ട് വിക്കറ്റും എസ്. നദീം 27 ഓവറില്‍ 56 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.

ഇന്ത്യ എ - ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം ടെസ്റ്റ് ബുധനാഴ്ച ആരംഭിക്കും. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.