ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്

Monday 11 February 2019 4:48 pm IST

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്. നാളെ നട തുറക്കാനിരിക്കെയാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ന് രാത്രി മുതല്‍ 17 ന് രാത്രിവരെ നിരോധനാജ്ഞ വേണമെന്നാണ് ആവശ്യം.

മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് നടതുറന്നപ്പോഴും ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സന്നിധാനം, പമ്പ, നിലയക്ക്ല്‍, ഇലവുങ്കല്‍ അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് സന്നിധാനത്ത് നാമം ജപിച്ച നിരവധി അയ്യപ്പ ഭക്തരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിരവധി ആളുകള്‍ ഇപ്പോഴും ജയിലിനുള്ളിലാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചര്‍ അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.