കാര്‍ മോഷ്ടാവ് പിടിയിലായത് 20 വര്‍ഷത്തിന് ശേഷം

Monday 11 February 2019 4:54 pm IST

മുംബൈ: സ്വന്തം കാറിലെ അറ്റകുറ്റപ്പണിക്കായി മറ്റ് കാറുകള്‍ മോഷ്ടിച്ചിരുന്നയാള്‍ 20 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. മുംബൈ നാഗ്പട സ്വദേശി മുഹമ്മദ് കാമില്‍ നൂര്‍ മുഹമ്മദ് അന്‍സാരിയെയാണ് മുംബൈ പോലീസിന്റെ പ്രോപ്പര്‍ട്ടി സെല്‍ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ നിലവില്‍ 43 കേസുകളുണ്ട്.

നാല്‍പ്പത് വര്‍ഷമായി ടാക്‌സി സര്‍വീസ് ബിസിനസ് നടത്തുന്ന അന്‍സാരിക്ക് സ്വന്തമായി നാല് കാറുകളുണ്ട്. രണ്ട് ഷിഫ്റ്റിലായി വണ്ടി ഓടിക്കുന്നതിനായി ഇയാള്‍ക്ക് രണ്ട് ഡ്രൈവര്‍മാരുമുണ്ട്. ഇയാളുടെ ടാക്‌സി കാറുകളില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ പുതിയത് വാങ്ങുന്നതിന് പകരം കെട്ടിടങ്ങളുടേയോ മറ്റോ പാര്‍ക്കിങ് ഏരിയകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളില്‍ മോഷ്ടിക്കും. ഇയാള്‍ക്ക് വേണ്ടുന്ന ഭാഗങ്ങള്‍ എടുത്ത ശേഷം വാഹനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി, സ്‌ക്രാപ്പ് ഡീലര്‍മാര്‍ക്ക് വില്‍ക്കും, പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസം മത്‌നൂംഗയില്‍ നിന്ന് കാര്‍ മോഷ്ടിച്ച അന്‍സാരി ദിന്‍ദോഷിയിലെ വീടിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.