2030 ല്‍ ഇന്ത്യ ലോകത്തെ രണ്ടാം സാമ്പത്തിക ശക്തി: മോദി

Monday 11 February 2019 5:16 pm IST
വരും വര്‍ഷങ്ങളിലും ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തി ശക്തിയായി തുടരുമെന്നാണ് ഐഎംഎഫും ലോക ബാങ്കുമെല്ലാം വ്യക്തമാക്കിയിട്ടുള്ളത്. അനിശ്ചിതമായ ലോക സാമ്പത്തിക രംഗത്ത് ലോകസമ്പദ്ങ്ങ വ്യവസ്ഥയുടെ നങ്കൂരമാകാന്‍ കഴിയുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ എണ്ണ-വാതക പ്രദര്‍ശനം പെട്രൊടെക്-2019 ഉദ്ഘാടനച്ചടങ്ങില്‍ യുഎഇ സഹമന്ത്രിയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബറിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമീപം

നോയ്ഡ: ഇന്ത്യ 2030 ഓടെ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായും തുടരും. ഗ്രേറ്റര്‍ നോയ്ഡയില്‍ പെട്രോടെക് പരിപാടിയില്‍ പങ്കെടുത്ത് മോദി പറഞ്ഞു. 

വരും വര്‍ഷങ്ങളിലും ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തി ശക്തിയായി തുടരുമെന്നാണ് ഐഎംഎഫും ലോക ബാങ്കുമെല്ലാം വ്യക്തമാക്കിയിട്ടുള്ളത്. അനിശ്ചിതമായ ലോക സാമ്പത്തിക രംഗത്ത് ലോകസമ്പദ്ങ്ങ വ്യവസ്ഥയുടെ നങ്കൂരമാകാന്‍ കഴിയുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ്. പുതിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ ഗതിവേഗം തുടര്‍ന്നാണ് 2030ല്‍ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുന്നത്. അന്ന് ചൈനയാകും ഒന്നാമത്. അമേരിക്ക മൂന്നാമതാകുമെന്നും സ്റ്റാന്‍ ചാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

പെട്രോൡയം ഉല്പ്പന്നങ്ങളുടെ വില ഉല്പ്പാദകര്‍ക്കും ഉഭഭോക്താക്കള്‍ക്കും  താങ്ങാന്‍ പറ്റുന്ന നിലയിലാക്കണം. എണ്ണ, പ്രകൃതി വാതകം തുടങ്ങിയവയുടെ വിപണി സുതാര്യമാകണം. ലോകത്തെ നാലാമത്തെ വലിയ എണ്ണശുദ്ധീകരണ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. 2030 ഓടെ  2000 ലക്ഷം മെട്രിക് ടണ്‍ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷി നാം നേടും. ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെടും, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.