വ്യാജമദ്യ ദുരന്തം: മരണം 116, രാഷ്ട്രീയ ഗൂഢാലോചനയെന്ന് യോഗി

Monday 11 February 2019 5:41 pm IST

മീററ്റ്: ഉത്തര്‍പ്രദേശിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം 116 ആയി. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലാണ്.

ദുരന്തത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.  ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായാലും വ്യജമദ്യദുരന്തത്തിനു കാരണക്കാരായവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് യോഗി പറഞ്ഞു.

മുന്‍പുണ്ടായ വ്യാജമദ്യ ദുരന്തങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിലും അവര്‍ ഉള്‍പ്പെട്ടേക്കാമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരെ എസ്പിയുടെ ബിഎസ്പിയും ഉന്നയിച്ച ആരോപണങ്ങളും ആദിത്യനാഥ് തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.