വസന്തപഞ്ചമിയില്‍ ത്രിവേണി സ്‌നാനത്തിനെത്തിയത് മൂന്നു കോടി പേര്‍

Monday 11 February 2019 6:08 pm IST

പ്രയാഗ്‌രാജ്: വസന്ത പഞ്ചമിനാളില്‍ കുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജില്‍ ഷാഹി സ്‌നാനത്തിനെത്തിയത് മൂന്ന് കോടി പേര്‍. ശനിയാഴ്ച വൈകിട്ട് തന്നെ ആളുകള്‍ ത്രിവേണി സംഗമ സ്ഥലത്ത് സ്‌നാനത്തിനെത്തി തുടങ്ങിയിരുന്നു. 

ശനിയാഴ്ച രാവിലെ 8.54 മുതല്‍ ഞായറാഴ്ച രാവിലെ 9.54 വരെയായിരുന്നു സ്‌നാന മുഹൂര്‍ത്തം. മഹാനിര്‍വാണി, അടല്‍ അഖാഡകളാണ് ആദ്യം സ്‌നാനം നടത്തിയത്. കുഭമേളയോടനുബന്ധിച്ച് നടത്തുന്ന മൂന്നാമത്തെയും അവസാനത്തെയും ഷാഹി സ്‌നാനമായിരുന്നു വസന്തപഞ്ചമിയിലേത്. ട

ഷാഹി സ്‌നാനത്തില്‍ മൂന്നുവട്ടം മുങ്ങി നിവരുന്നത് ത്രിവേണി സംഗമത്തിന്റെ എല്ലാ ഐശ്വര്യങ്ങളും നേടിത്തരുമെന്നാണ് വിശ്വാസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.