സൗന്ദര്യ രജനികാന്ത് വിവാഹിതയായി

Monday 11 February 2019 7:51 pm IST

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയായി. വ്യവസായിയും നടനുമായ വൈശാഖന്‍ വണങ്കാമുടിയാണ് വരന്‍.  ചെന്നൈയിലെ ലീലാ പാലസ് ഹോട്ടലില്‍ ഇന്നലെ നടന്ന അത്യാഡംബര ചടങ്ങില്‍ തമിഴ് ചലച്ചിത്ര ലോകത്തെ പ്രശസ്തരും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു. 

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, കമല്‍ഹാസന്‍, പ്രഭു, വിക്രം പ്രഭു, അദിതി റാവു ഹൈദാരി, ആന്‍ഡ്രിയ, മഞ്ജിമ മോഹന്‍ എന്നിവര്‍ ചടങ്ങിന് എത്തി.

വാഞ്ഞഗര്‍ ഉലകം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വൈശാഖന്റെ അരങ്ങേറ്റം. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2010ല്‍ അശ്വിന്‍ രാംകുമാര്‍ എന്ന വ്യവസായിയെ വിവാഹം ചെയ്ത സൗന്ദര്യക്ക് ഒരു മകനുണ്ട്. 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 

ഗ്രാഫിക് ഡിസൈനറായി കരിയര്‍ ആരംഭിച്ച സൗന്ദര്യ, ബാബാ, മജാ, സണ്ടക്കോഴി, ശിവാജി എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. സൗന്ദര്യ ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കൊച്ചടിയാന്‍. ഓഷര്‍ പിക്‌ചേഴ്‌സ് എന്ന സിനിമാ നിര്‍മാണ കമ്പനിയുടെ ഉടമസ്ഥ കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.