മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ സമരം നടത്തും

Tuesday 12 February 2019 8:25 am IST

കല്‍പ്പറ്റ: നടി മഞ്ജു വാര്യരുടെ തൃശ്ശൂരിലുള്ള വീടിനു മുന്നില്‍ വനവാസികള്‍ നാളെ കുടില്‍ കെട്ടി സമരം നടത്തുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ പേരില്‍ പരക്കുനി പണിയ കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് ഒരുകോടി എണ്‍പത്തെട്ട് ലക്ഷം രൂപ ചെലവില്‍ വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്ന് ആരോപിച്ചാണ് സമരം.

 

പനമരം പരക്കുനി ആദിവാസി കോളനി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പണിയ കോളനിയാണ്. നടി മഞ്ജു വാര്യര്‍ രേഖാമൂലം, വയനാട് ജില്ലാ കളക്ടര്‍ക്കും പട്ടിക ജാതി/വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം ഗ്രാമപഞ്ചായത്തിലും 2017 ജനുവരി 20ന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരും പട്ടികജാതി/വര്‍ഗ വകുപ്പും പ്രസ്തുത പ്രവര്‍ത്തനത്തിന് അനുമതി നല്‍കി. 

 

അനുമതികളെല്ലാം സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടും മഞ്ജു വാര്യര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലന്ന് ഇവര്‍ കുറ്റപ്പെടുത്തി. പനമരംഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.എ. ചാക്കോ ആദിവാസി പ്രതിനിധികളായ ചന്ദ്രന്‍ പരക്കുനി, വിഷ്ണു പരക്കുനി, വസന്ത പരക്കുനി എന്നിവരും പത്രസമ്മേളനത്തിലെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.