ന്യൂദല്‍ഹി: ഹിന്ദു എക്കണോമിക് ഫോറം ദല്‍ഹി റീജ്യണ്‍ രൂപീകരിച്ചു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ ഭാരവാഹികളായി കുല്‍ബൂഷണ്‍ അഹൂജ, എന്‍. വേണുഗോപാല്‍ (രക്ഷാധികാരികള്‍), എം.കെ.ജി. പിള്ള (പ്രസിഡന്റ്്), ബാബു പണിക്കര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), രവിനായര്‍, ശ്രീനിവാസന് തമ്പുരാന്, വി.കെ. വാജ്പേയ്, രാജേഷ് ഷാ (വൈസ് പ്രസിഡന്റുമാര്‍), രഘുനാഥ് (ജനറല്‍ സെക്രട്ടറി), ഹരികുമാര്‍, എ.കെ. ബാലകൃഷ്ണന്, ഗോപാല്‍, സി.എ. രാജേഷ് കുമാര്‍ (ജോയന്റ് സെക്രട്ടറിമാര്‍), കെ.എം. വിജയകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ദേശീയ കോര്‍ഡിനേറ്റര്‍ ആര്. ലാല്‍കൃഷ്ണ, ഭാരവാഹികളായ ശശികലാ പുഷ്പ എംപി, എസ്.പത്മഭൂഷണ്‍, ശൈലേന്ദ്രനാഥ്, ഡോ. ബി. രാമസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു. 22, 23 തീയതികളില്‍ കേരളത്തില്‍ നടക്കുന്ന നാഷണല്‍ കോണ്‍ക്ലേവിന് പ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: