മിലാന്: ഗോളടി തുടരുന്ന സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ യുവന്റസിന് വിജയം. സിരി എ യില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സാസൗലോയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ പതിനൊന്ന് പോയിന്റിന്റെ ലീഡുമായി യുവന്റ്സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഏഴുപതാം മിനിറ്റിലാണ് റൊണാള്‍ഡോ സ്കോര്‍ ചെയ്തത്. ഒന്നാന്തരം ഹെഡറിലൂടെ പന്ത് എതിര് ടീമിന്റെ വലയിലേക്ക് മറിച്ചു. ഈ സീസണില്‍ സിരി എ ലീഗില്‍ റൊണാള്‍ഡോയുടെ പതിനെട്ടാം ഗോളാണിത്.ഇരുപത്തിമൂന്നാം മിനിറ്റില്‍ സമി ഖദിരയാണ് യുവന്റസിന്റെ ആദ്യ ഗോള്‍ നേടിയത്. ഇടവേളയ്ക്ക്് യുവന്റസ് 2-0 ന് മുന്നില്‍ നിന്നു. കളിയവസാനിക്കാന്‍ നാല് മിനിറ്റുള്ളപ്പോള്‍ എംറെ കാന്‍ മൂന്നാം ഗോളും നേടി യുവന്റസിന്റെ വിജയമുറപ്പിച്ചു.
ഈ വിജയത്തോടെ 23 മത്സരങ്ങളില്‍ 63 പോയിന്റുമായി യുവന്റസ് ബഹുദൂരം മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയെക്കാള്‍ പതിനൊന്ന് പോയിന്റിന് മുന്നിലാണ് യുവന്റസ്. നാപ്പോളിക്ക് 23 മത്സരങ്ങളില്‍ 52 പോയിന്റാണുളളത്. കഴിഞ്ഞയാഴ്ച പാമക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ രണ്ട് ഗോള്‍ അടിച്ചെങ്കിലും യുവന്റസിന് ജയിക്കാനായില്ല. മത്സരം സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: