ബില്‍ബാവോ (സ്പെയിന്): സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി കളിക്കളത്തിലിറങ്ങിയിട്ടും ബാഴ്സലോണയ്ക്ക് വിജയിക്കാനായില്ല. ലാ ലിഗയില്‍ അവര്‍ അത്ലറ്റിക്കോ ബില്‍ബാവോയോട് ഗോള്‍ രഹിത സമനില വഴങ്ങി.
ബാഴ്സയുടെ സമനിലയോടെ മറ്റ് ടീമുകള്‍ക്ക് പോയിന്റ് നിലയില്‍ മുന്നിലെത്തി കിരീടമുറപ്പിക്കാന്‍ അവസരമൊരുങ്ങി. അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാതെ പോയ ബാഴ്സ 23 മത്സരങ്ങളില്‍ 51 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ബാഴ്സയുടെ എതിരാളികളായ റയല്‍ മാഡ്രിഡ് 23 മത്സരങ്ങളില്‍ 45 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച കോപ്പ ഡെല്‍ റേയില്‍ റയലിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസി അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ തുടക്കം മുതല്‍ കളിച്ചു. പക്ഷെ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: