മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സസ്പെന്‍ഷനിലായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഓസീസ് ടീമില്‍ തിരിച്ചെത്താന്‍ അവസരം ഒരുങ്ങുന്നു. അടുത്തമാസം യൂഎഇ യില്‍ നടക്കുന്ന ഓസ്ട്രേലിയയുടെ പാക്കിസ്ഥാനെതിരായ പരമ്പരയ്ക്കിടയ്ക്ക് സ്മിത്തിന്റെയും വാര്‍ണറുടെയും സസ്പെന്ഷന് കാലാവധി അവസാനിക്കും.
പാക്കിസ്ഥാനെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര മാര്‍ച്ച് 22 മുതല്‍ 31 വരെയാണ് നടക്കുക. മാര്‍ച്ച് 29 ന് സസ്പെന്ഷന് അവസാനിക്കും. തുടര്‍ന്ന് ടീമില്‍ തിരിച്ചെത്താന്‍ സ്മിത്തിനും വാര്‍ണര്‍ക്കും അവസരമൊരുങ്ങും. പാക്കിസ്ഥാനെതിരായ നാലാം ഏകദിനത്തിനുള്ള ടീമിലേക്ക് ഇരുവരെയും മടക്കി വിളിച്ചേക്കും. മാര്‍ച്ച് 22 ന് ഷാര്‍ജയിലാണ് ആദ്യ മത്സരം . അവസാന രണ്ട് മത്സരങ്ങള്‍ മാര്‍ച്ച് 29, 31 തീയതികളിലായി ദുബായില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: