മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് പാരീസ് സെന്റ് ജര്മയിന്സു(പിപസ്ജി)മായി ഏറ്റുമുട്ടും. രാത്രി 1.30 ന് ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം.പുതിയ കോച്ച് ഒലെ ഗണ്ണറുടെ കീഴില്‍ തോല്‍വിയറിയാതെ മുന്നേറുന്ന യുണൈറ്റഡ് പിഎസ്ജിക്കെതിരെ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാന്‍ ഒരുങ്ങുകയാണ്. ഡിസംബറില്‍ ജോസ് മൗറീഞ്ഞോയെ പുറത്താക്കിയ ശേഷമാണ് ഒലെ യുണൈറ്റഡിന്റെ കോച്ചായത്. ഒലെയുടെ ശിക്ഷണത്തില്‍ ടീം അടിമുടി മാറിക്കഴിഞ്ഞു.
ഒലെയുടെ കീഴില്‍ യുണൈറ്റഡ് കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ പത്തെണ്ണത്തിലും വിജയം നേടി. ഒരു മത്സരം സമനിലയായി. ആക്രമണ ശൈലിയാണ് ഒലെ പിന്തുടരുന്നത്.മാര്‍ക്കസ് റാഷ്ഫോഡ്, ആന്റണി മാര്‍ഷ്യല്‍, റൊമേലു ലുക്കാക്കു, അലക്സി സാഞ്ചസ്, ജസി ലിന്‍ഗാര്‍ഡ് തുടങ്ങിയ മികച്ച താരങ്ങള്‍ അണിനിരക്കുന്ന താണ് യുണൈറ്റഡ്. പിഎസ്ജിയുടെ പ്രതിരോധം തകര്‍ക്കാന്‍ ഇവര്‍ക്ക് കഴിയുമെന്ന് ഒലെ പറഞ്ഞു.
ഫ്രഞ്ച് ലീഗിലെ കരുത്തരാണ് പിഎസ്ജി. സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറുടെ അഭാവം പിഎസ്ജിയെ ബാധിച്ചേക്കും. പരിക്കേറ്റ നെയ്മര്‍ വിശ്രമത്തിലാണ്ചമ്പ്യന്സ് ലീഗിലെ മറ്റൊരു പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റോമ ഇന്ന് പോര്‍ട്ടോയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: