സാവോപോളോ: ഫുട്ബോളിലെ രാജാക്കന്മാരെന്ന് വിശേഷിക്കപ്പെടുന്ന ബ്രസീല്‍ ഇത്തവണ ഫിഫ അണ്ടര്‍-20 ലോകകപ്പിനില്ല. ദക്ഷിണ അമേരിക്കന്‍ അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയെ ഏകപക്ഷിയമായ ഒരു ഗോളിന് തോല്‍പ്പിച്ചിട്ടും ബ്രസീലിന് ലോകകപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചില്ല. പോളണ്ടില്‍ മെയിലാണ് അണ്ടര്‍ -20 ലോകകപ്പ്്.
അര്‍ജന്റീനയേയും ബ്രസീലിനെയും മറികടന്ന് ഇക്വഡോര്‍ ലോകകപ്പിന് യോഗ്യത നേടി. അവസാന മത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഇക്വഡോര്‍ ദക്ഷിണ അമേരിക്കന്‍ അണ്ടര്‍- 20 ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. ലാറ്റിനമേരിക്കയില്‍ നിന്ന് ഇക്വഡോറിന് പുറമെ ഉറുഗ്വെയും കൊളമ്പിയയും അണ്ടര്‍ – 20 ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
ആറു ടീമുകള്‍ മാറ്റുരച്ച ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ -20 ചാമ്പ്യന്‍ഷിപ്പിലെ ഒമ്പത് മത്സരങ്ങളില്‍ ബ്രസീലിന് ആറു ഗോള്‍ മാത്രമെ നേടാനായുളളൂ. പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: