കണ്ണൂര്‍ :മാതൃഭൂമി കണ്ണൂര്‍ ന്യൂസ് ക്യാമറാമന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ച് ബൈക്ക് ഇലക്ട്രിക്കല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഓഫീസില്‍ നിന്ന് 12 മണിയോടെ വീട്ടിലേക്ക് മടങ്ങവേയാണ് പ്രതീഷിന്റെ ബൈക്ക് അപകടത്തില്‍ പെടുന്നത്.
വളപട്ടണം പാലത്തിനു സമീപം അപകടത്തില്‍പെട്ട പ്രതീഷിനെ പ്രദേശ വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകീട്ടാണ് സംസ്കാരം. പരേതനായ നാരായണന്റേയും നാരായണി മണിയമ്പാറയുടേയും മകനാണ് പ്രതീഷ്. ഹേഷ്മയാണ് ഭാര്യ, സഹോദരങ്ങള്‍ അഭിലാഷ്, നിധീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: