വിവാഹത്തട്ടിപ്പിലൂടെ സ്ത്രീകളെ വിദേശത്തേയ്ക്ക് കടത്തുന്നതിനെതിരെ ബില്‍

Tuesday 12 February 2019 11:33 am IST

ന്യൂദല്‍ഹി : വിവാഹത്തട്ടിപ്പ് നടത്തി സ്ത്രീകളെ വിദേശത്തേയ്ക്ക് കടത്തുന്ന സംഭവങ്ങള്‍ തടയാനുള്ള ബില്‍ രാജ്യ ലസഭയില്‍. പ്രവാസികള്‍ വരന്മാരാകുന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് നിയമ നിര്‍മാണം നടത്തുന്നതിനുള്ള ബില്ലാണ് രാജ്യ സഭയില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. 

രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജ് ഓഫ് നോണ് റെസിഡന്‍ഷ്യല്‍ ഇന്ത്യന്‍ ബില്‍ 2019 എന്ന പേരിലാണ് ബില്‍ കൊണ്ടുവരുന്നത്. ഇതുപ്രകാരം വിവാഹം കഴിഞ്ഞ് 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇല്ലെങ്കില്‍ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട് പിടിച്ചെടുത്താനും സ്വത്ത് കണ്ടുകെട്ടാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.