നാന്‍ പെറ്റ മകന്‍' - അഭിമന്യുവായി മിനോണ്‍

Tuesday 12 February 2019 12:13 pm IST

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കേരളത്തിനു അത്രപെട്ടന്ന് മറക്കാന്‍ കഴിയില്ല. ആളിക്കത്തും മുന്നേ എരിഞ്ഞ് തീര്‍ന്ന അഭിമന്യു മലയാളത്തിന്റെ തീരാനൊമ്പരമാണ്. അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

നാന്‍ പെറ്റ മകനേ എന്നാണ് ചിത്രത്തിന്റെ പേര്. മിനോണ്‍ ആണ് അഭിമന്യുവായി അഭിനയിക്കുന്നത്. അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി വിപുലമായ ക്യാന്‍വാസില്‍ സജി ഒരുക്കുന്ന സിനിമയാണ് 'നാന്‍ പെറ്റ മകന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.