പഞ്ച് ചെയ്ത് സെക്രട്ടറിയേറ്റില്‍ നിന്ന് മുങ്ങുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി

Tuesday 12 February 2019 12:29 pm IST

തിരുവനന്തപുരം : പഞ്ച് ചെയ്തശേഷം ഓഫീസില്‍ നിന്ന് മുങ്ങുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നു. രാവിലെ  ജീവനക്കാര്‍ ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം പുറത്തുപോകുകയാണെന്ന കണ്ടെത്തലിലാണ് സര്‍ക്കാരിന്റെ ഈ നടപടി. 

ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളുട സഹായത്തോടെ ഇത്തരത്തില്‍ പഞ്ച് ചെയ്ത് മുങ്ങുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെടുക്കുമെന്ന് കാണിച്ച് പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കുലര്‍ ഇറക്കിയി. ബയോമെട്രിക് സംവിധാനം പരിശോധിച്ചാല്‍ ജീവനക്കാരില്‍ പലരും നേരത്തെ എത്തിയതായാണ് കാണുന്നത്. എന്നാല്‍ സീറ്റില്‍ ആളുണ്ടാവാറില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെക്രട്ടറിയേറ്റിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും രാവിലെ ഒമ്പത് മണിക്കു മുമ്പ് എത്തി പുറത്തു പോകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി കര്‍ശ്ശന മാക്കുന്നത്.

ഇത്തരക്കാരെ പിടികൂടി കര്‍ശ്ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹ തിരിച്ചെത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.